Advertisement

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം ജൂലൈയിൽ; സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ

May 29, 2023
2 minutes Read
chandrayan 3 july isro

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് 24 നോട്. പൂർണമായും സജീകരണങ്ങൾ പൂർത്തിയായി. എൻവിഎസ് വൺ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷൻ സംവിധാനങ്ങൾ രാജ്യങ്ങൾക്ക് അഭികാമ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. (chandrayaan 3 july isro)

എൻവിഎസ് എന്നത് ഇന്ത്യയുടെ ജിപിഎസ് ആണ്. ജിപിഎസിനെക്കാൾ കൃത്യമാണ് നാവിക്. എൽ വൺ ബാൻഡ് ജിപിഎസ് ഉപയോഗിയ്ക്കുന്ന ബാൻഡ്. നാവിഗേഷനായി നാല് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിയ്ക്കേണ്ടതുണ്ടെന്നും എസ് സോമനാഥ് പ്രതികരിച്ചു.

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 അല്പസമയം മുൻപാണ് വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ് 12 കുതിച്ചുയർന്നത്. 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിയ്ക്കുക. ഇത് താൽകാലിക സഞ്ചാരപഥമാണ്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓർബിറ്റിലേയ്ക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.

Read Also: കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്‌ളോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും. വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കൻഡുകൾ കൊണ്ട് എൻവിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും. ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാൽ 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ നൽകാൻ യുഎസ് വിസമ്മതിച്ചോതോടാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006ൽ പദ്ധതിയ്ക്ക് അംഗീകാരം നൽകി.

പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്ക്കുക. ഒൻപത് വിക്ഷേപണങ്ങൾ നടത്തിയെങ്കിലും ഏഴ് ഉപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായി ഉള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഗ്രൗണ്ട് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്.

Story Highlights: chandrayaan 3 july isro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top