ആവേശമായി ‘തൃശൂര്‍ നാട്ടുകൂട്ടം പൂരം 2023’

തൃശൂര്‍ നാട്ടുകൂട്ടം പൂരം വിവിധ പരിപാടികളുമായി ഒരുദിവസം നീണ്ടു നിന്ന കുടുംബ സംഗമം സംഘടിപ്പിച്ചു. സിഹാത്ത് നാച്ചുറല്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കുടുംബസമേതം പങ്കെടുത്തു. വൈവിധ്യമായ കലാ കായിക മത്സരങ്ങള്‍ പരിപാടിയില്‍ ആവേശമായി.
കുടുംബ സംഗമം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ ചാര്‍ളി തൃശൂര്‍ മുഖ്യാഥിതി ആയിരുന്നു. സോണി തരകന്‍, ഷാനവാസ്, ഷാന്റോ ചെറിയാന്‍, താജു അയ്യാറില്‍, വിബിന്‍ ഭാസ്‌ക്കര്‍, കൃഷ്ണ ദാസ്, വിജോ വിന്‍സെന്റ്, മുഹമ്മദ് നാസര്‍ ഈസ്റ്റേണ്‍ ഡേറ്റ്‌സ്, ശശീധര പണിക്കര്‍, ഇല്യാസ് കൈപ്പമംഗലം, ഡോ വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Read Also: സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും; ക്യാമറകള്‍ തെളിവ് സഹിതം പൊക്കും
വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഫൈസല്‍ അബൂബക്കര്‍, ജിയോ ലൂയിസ്, സാദിഖ് അയ്യാലില്‍, ജാസിം നാസ്സര്‍, ഷൈന്‍ എന്നിവര്‍ വിതരണം ചെയ്തു. കലാസന്ധ്യ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. നിഖില്‍ മുരളി, റഫീഖ് വടക്കാഞ്ചേരി, സദാനന്ദന്‍, സോഫിയ താജു എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ ഗെയിമുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. മുഹമ്മദ് റാഫി, രാഹുല്‍, മമ്മു പുത്തന്‍ചിറ എന്നിവര്‍ നേതൃത്വം നല്‍കി. ഷാന്റോ ചെറിയാന്‍, നിഖില്‍ മുരളി, അമിത ഷാന്റോ എന്നിവര്‍ അവതാരകരായിരുന്നു.
Story Highlights: Thrissur Nattukoottam Pooraam 2023 Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here