കടലിന്റെ ആഴങ്ങളിലും ചെന്നൈയ്ക്കായി വിജയാഘോഷം; ശ്രദ്ധ നേടി അരവിന്ദ് തരുണ്‍ശ്രീ സിഎസ്‌കെയ്ക്ക് നല്‍കിയ ട്രിബ്യൂട്ട്

ആവേശത്തിന്റേയും ഉദ്വേഗത്തിന്റേയും നിലവാരമുള്ള കളിയുടേയും കാര്യത്തില്‍ എല്ലാം തികഞ്ഞ ഒരു ഐപിഎല്‍ ഫൈനല്‍ തന്നെയാണ് ഇത്തവണയുമുണ്ടായത്. മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ അവസാന പന്തിലെ ആ ഫോറോടെ ചെന്നൈ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ മുതല്‍ ആരാധകര്‍ ആഹഌദത്തിമിര്‍പ്പിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ധോണിയേയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഏറെ വ്യത്യസ്തമായി കടലില്‍ 60 അടി താഴ്ചയില്‍ നടത്തിയ ഒരു വിജയാഘോഷം ചര്‍ച്ച ചെയ്യപ്പെടുകയാണ്. (Deep dive celebration to honour Chennai Super Kings’ IPL triumph)
പ്രശസ്ത സ്‌കൂബ ഡൈവര്‍ പരിശീലകനായ അരവിന്ദ് തരുണ്‍ശ്രീയാണ് ബീച്ചില്‍ വെള്ളത്തിന് 60 അടി താഴ്ചയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയം ആഘോഷിച്ചത്. ചെന്നൈ മഹാബലി പുരം റൂട്ടിലെ നീലങ്കര ബീച്ചിന്റെ ആഴങ്ങളിലാണ് ചെന്നൈയ്ക്കായി ഏറെ വ്യത്യസ്തമായ ഈ ആഘോഷം നടന്നത്.
Read Also: ധോണി ഭായ് അഭിനന്ദനങ്ങൾ, നീതിക്കുവേണ്ടിയുള്ള പോരാട്ടം ഞങ്ങൾ ഇപ്പോഴും തുടരുകയാണ്: സാക്ഷി മാലിക്
ചെന്നൈ ജേഴ്‌സിയണിഞ്ഞ് ക്രിക്കറ്റ് കളിക്കാര്‍ ഉപയോഗിക്കുന്ന ലെഗ് ഗാര്‍ഡ് പാഡുകളും ഗ്ലൗസുകളും ധരിച്ചാണ് അരവിന്ദും ഒപ്പം ഡൈവര്‍മാരായ ജിഷ്ണു, ചന്ദ്രു എന്നിവരും ചെന്നൈയുടെ വിജയം ആഘോഷിച്ചത്. ബാറ്റും ബോളും സ്റ്റമ്പുകളുമായി എത്തിയ ഇവര്‍ ക്രിക്കറ്റ് കളിക്കുന്നതായുള്ള വിവിധ ചിത്രങ്ങളും വിഡിയോകളും ബീച്ചിന്റെ ആഴങ്ങളില്‍ വച്ച് പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.
Story Highlights: Deep dive celebration to honour Chennai Super Kings’ IPL triumph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here