‘മഴക്കാല രോഗങ്ങൾക്ക് എതിരെ കനത്ത ജാഗ്രത വേണം. പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; വീണാ ജോർജ്

മഴക്കാല രോഗങ്ങൾക്ക് എതിരെ കനത്ത ജാഗ്രത വേണമെന്ന നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലെയും സ്ഥിതി വിലയിരുത്തിയ മന്ത്രി തിരുവനന്തപുരം, എണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതു അറിയിച്ചു. മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. Health Minister Veena George warns of rainy season diseases
Read Also: അഞ്ച് ദിവസത്തേക്ക് വേനല്‍മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി.
Story Highlights: Health Minister Veena George warns of rainy season diseases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here