Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

May 31, 2023
1 minute Read
Passenger Assaults Air India Crew Member On Board Goa-Delhi FlightLocal by-election results are know

സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 9 ജില്ലകളിലെ 2 കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെടെ 19 കോർപ്പറേഷൻ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. പ്രതിപക്ഷ ആരോപണങ്ങളിൽ ശക്തി തെളിയിക്കാൻ യു.ഡി.എഫിനും സർക്കാരിനുള്ള പിന്തുണ ഉറപ്പാക്കാൻ എൽ.ഡി.എഫിനും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് ഫലം കാത്തിരിക്കുന്ന കോർപ്പറേഷൻ വാർഡുകൾ. ഇതിന് പുറമെ രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികൾ, ഇതിൽ 29 പേർ സ്ത്രീകളാണ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ഫലം പത്ത് മണിയോടെ വന്ന് തുടങ്ങും.

Story Highlights: Local by-election results are known today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top