Advertisement

പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

May 31, 2023
2 minutes Read
Image of Scooter which ran over by Bus

പത്തനംതിട്ട കുമ്പഴയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട് ഏഴ് മണിയോടെയാണ് അപകടം. കുമ്പഴ സ്വദേശി ആരോമലാണ് മരിച്ചത്. കുമ്പഴ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തൂഫാൻ എന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയി. Man died after bus ran over his body Pathanamthitta

ആരോമൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഒരു വശത്ത് സ്വകര്യ ബസ് ഇടിച്ചു. തുടർന്ന്, സ്കൂട്ടർ ബസിന്റെ താഴേക്ക് മറിഞ്ഞു വീണു. മുന്നോട്ടെടുത്ത ബസിന്റെ ചക്രങ്ങൾക്കിടയിൽ ആരോമൽ കുടുങ്ങി. ഉടൻ താനെന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല. അപകടം അറിഞ്ഞ ശേഷവും ബസ് നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ബസുടമകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ അടക്കമുള്ളവർ സ്റ്റേഷനിൽ ഹാജരാകും എന്ന് അവർ അറിയിചിച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Story Highlights: Man died after bus ran over his body Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top