യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും

യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. എണ്ണ ഇതര സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്, കോർപ്പറേറ്റ് നികുതി സംവിധാനം യുഎഇ നടപ്പിലാക്കുന്നത്.
ഫ്രീസോണിലുളള സ്ഥാപനങ്ങൾക്ക് ബാധകമല്ല.
കഴിഞ്ഞ വർഷമാണ് യുഎഇ ധനമന്ത്രാലയം കോർപ്പറേറ്റ് നികുതി പ്രഖ്യാപിച്ചത്. പ്രതിവർഷം 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ ലാഭം നേടുന്ന കമ്പനികളാണ് നികുതിയുടെ പരിധിയിൽ വരുക. ലാഭത്തിന്റെ ഒമ്പത് ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടത്. ജൂണിൽ കോർപറേറ്റ് നികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു.
Read Also: ഇനി രാജ്യത്തിന് പുറത്ത് നിന്നും എമിറേറ്റ്സ് ഐഡി പുതുക്കാം; പുത്തൻ സംവിധാനവുമായി യുഎഇ
ചെറുകിട ബിസിനസുകളെയും സ്റ്റാർട്ടപ്പുകളെയും സഹായിക്കുന്നതിനാണ് 3.75 ലക്ഷം ദിർഹമിൽ കുറവ് ലാഭമുള്ള കമ്പനികളെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, ലോകത്തെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതികളിൽ ഒന്നാണിതെന്ന് യുഎഇ വ്യക്തമാക്കി.
സർക്കാർ, സ്വകാര്യ ജോലിയിൽ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ, ഈ കോർപ്പറേറ്റ് നികുതി ബാധകമല്ല. കൂടാതെ, ഫ്രീസോൺ കമ്പനികൾക്ക് നിലവിൽ നികുതിയിൽ ഇളവും അനുവദിക്കുന്നുണ്ട്.
Story Highlights: UAE corporate tax to come into effect from June 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here