Advertisement

‘ഗെയ്ക്‌വാദ് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി’; പുകഴ്ത്തലുമായി വസീം അക്രം

June 1, 2023
1 minute Read

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി പാകിസ്താൻ മുൻ ക്രിക്കറ്റർ വസീം അക്രം. ഗെയ്ക്വാദ് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിയാണെന്ന് അക്രം പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ താരം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്നും നല്ല ഫീൽഡറാണെന്നും അദ്ദേഹം സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അവൻ സമ്മർദ ഘട്ടത്തിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തി. പോരാത്തതിന് അവൻ ഫിസിക്കലി ഫിറ്റാണ്. ചെറുപ്പമാണ്, നല്ല ഫീൽഡറുമാണ്. ഫ്രാഞ്ചൈസിക്കും ഇന്ത്യൻ ക്രിക്കറ്റിനും ഗെയ്ക്വാദ് ശ്രദ്ധേയനായ ഭാവിതാരമാണ്.”- അക്രം പറഞ്ഞു.

Story Highlights: Wasim Akram Ruturaj Gaikwad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top