ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6 മരണം,50 പേര്‍ക്ക് പരുക്ക്.കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്‌സ് ട്രെയിനിലിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ച് ബോഗികളാണ് പാളംതെറ്റിയത്.(Train Accident in Odisha 50 people Injured)
രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
“ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപം ഒരു എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ നിന്ന് എന്തെങ്കിലും അധിക സഹായം ആവശ്യമുണ്ടെങ്കിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാനും എസ്ആർസിയെ അറിയിക്കാനും ബാലസോർ കളക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്”- സ്പെഷ്യൽ റിലീഫ് കമ്മീഷണർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: Train Accident in Odisha 50 people Injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here