Advertisement

വിമാനയാത്രികർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; തകർപ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

June 4, 2023
1 minute Read

ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരവുമായി എമിറേറ്റ്സ് എയർലൈൻസ്. ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ ലഭ്യമാണ്. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ. ജൂൺ 11നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

ദുബായ് വഴി മറ്റെവിടേക്കെങ്കിലും യാത്ര ചെയ്യുന്നവർ എമിറേറ്റ്സ് എയർലൈൻസ് തന്നെ ഉപയോഗിക്കണം. 24 മണിക്കൂറെങ്കിലും ദുബായിൽ ചെലവഴിക്കുന്നവർക്കേ ഈ ഓഫർ ലഭിക്കൂ. ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി കഴിയാം. എയർപോർട്ടിൽ നിന്നും തിരികെയും യാത്രാസൗകര്യവും ഇവർക്ക് ലഭിക്കും. പ്രീമിയം എക്കോണമി ക്ലാസിലോ എക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നോവോ ടെൽ വേൾഡ് ട്രേഡ് സെൻ്ററിൽ ഒരു രാത്രി കഴിയാം.

Story Highlights: Emirates Free Hotel Stay Passengers Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top