‘എന്നാലും എന്റെ വിദ്യേ’; വ്യാജരേഖ കേസില്‍ കെ.വിദ്യക്കെതിരെ പി.കെ ശ്രീമതി

മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദത്തില്‍ കെ വിദ്യക്കെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഒറ്റവരി പോസ്റ്റാണ് ഫേസ്ബുക്കില്‍ പി കെ ശ്രീമതി പങ്കുവച്ചത്.
കെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്‌സ് മലയില്‍ പിന്മാറി. കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ഡോ ബിച്ചു എക്‌സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു.കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തില്‍ കെ വിദ്യയുമായി സഹകരിക്കാനാകില്ല. നിരപരാധിത്വം നിയമപരമായി തെളിയിക്കണമെന്ന് കെ വിദ്യയുടെ ഗൈഡ് ട്വന്റിഫോറിനോട് പറഞ്ഞു.
കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയന്‍. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.
Story Highlights: PK Sreenathi against K Vidya sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here