ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു.
വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തുന്ന പന്ത് സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ജസ്പ്രീത് ബുംറയും വലിയ നഷ്ടമാണെങ്കിലും ഷമി, സിറാജ്, ഉമേഷ് എന്നിവരടങ്ങിയ പേസ് ബൗളർമാർ മികച്ചത് തന്നെയാണ്. പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇഷാൻ കിഷൻ്റെ ആക്രമണ ശൈലി ഉപയോഗിക്കാൻ താരത്തെ കളിപ്പിച്ചേക്കാനും ഇടയുണ്ട്. ഋഷഭ് പന്തിൻ്റെ അഞ്ചാം നമ്പരിൽ അജിങ്ക്യ രഹാനെയും ആറാം നമ്പരിൽ വിക്കറ്റ് കീപ്പറുമാവും ഇറങ്ങുക. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ ജഡേജ മാത്രമേ കളിക്കാനിടയുള്ളൂ. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂർ ടീമിലെത്തും. ടീമിലെ ഒരേയൊരു ലെഫ്റ്റ് ആം സീമറായ ജയ്ദേവ് ഉനദ്കട്ട് ഉമേഷ് യാദവിനു പകരം കളിക്കാനും സാധ്യതയുണ്ട്.
ജോഷ് ഹേസൽവുഡിൻ്റെ സേവനം നഷ്ടമായ ഓസ്ട്രേലിയക്ക് പക്ഷേ, പകരം വെക്കാവുന്ന താരങ്ങളുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം സ്കോട്ട് ബോളണ്ട് ആവും മൂന്നാം പേസർ. കാമറൂൺ ഗ്രീനിലൂടെ നാലാം പേസ് ഓപ്ഷൻ. നതാൻ ലിയോൺ ആവും സ്പിന്നർ. ഡേവിഡ് വാർണറിൻ്റെ ഫോമിൽ മാത്രമാണ് ആശങ്കയുള്ളത്.
Story Highlights: world test championship final today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here