‘മാമാ, റെയിൻബോയും, യൂണികോൺ കുതിരേം കൂടി വരയ്ക്കണം’; നോവായി കൊല്ലപ്പെട്ട നക്ഷത്ര; വരകൾ പങ്കുവെച്ച് ചിത്രകാരൻ

ആലപ്പുഴയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് ചിത്രകാരൻ. കുട്ടിയുടെ വീട്ടിൽ തൂണുകളിൽ റെയിൻബോയും യൂണികോൺ കുതിരയും കൂടി തന്നോട് നിർബന്ധം പിടിച്ച് വരയ്ക്കാൻ ആവശ്യപ്പെട്ട നക്ഷത്രയുടെ വാക്കുകൾ പങ്കുവെക്കുകയാണ് മാവേലിക്കര സ്വദേശി രാജേഷ്. പ്രിയപ്പെട്ട കുഞ്ഞേ, ഇനി നിനക്ക് ചിറകുള്ള കുതിരയായി മഴവില്ലിനുള്ളിൽ പറന്നു പറന്നു നടക്കാമല്ലോ എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. Artist Shares Drawings done for Nakshatra Mavelikkara
രണ്ടു ദിവസം മുൻപാണ് ആറുവയസുകാരിയെ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്.
ചിത്രകാരന്റെ പോസ്റ്റിന്റെ പൂർണരൂപം :
“മാമാ, റെയിൻബോയും, യൂണികോൺ കുതിരേം കൂടി വരയ്ക്കണം”.….
ഇന്നലെ മാവേലിക്കരയിൽ കൊല്ലപ്പെട്ട, “നക്ഷത്രമോൾ”,
കഴിഞ്ഞ മാസം അവളുടെ വീട്ടിൽ ഞാൻ വരയ്ക്കാൻ ചെന്നപ്പോൾ എന്നോട് നിർബന്ധം പിടിച്ച് വരപ്പിച്ചതാണിത്. 😪
“പ്രീയപ്പെട്ട കുഞ്ഞേ….
ഇനി നിനക്ക്,
ചിറകുള്ള കുതിരയായി, മഴവില്ലിനുള്ളിൽക്കൂടി പറന്നു, പറന്നു നടക്കാമല്ലോ….”😪😪😪❤️
Story Highlights: Artist Shares Drawings done for Nakshatra Mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here