കെ.വിദ്യയ്ക്ക് അനധികൃത പിഎച്ച്ഡി പ്രവേശനം നല്കാന് ഇടപെട്ടു; കാലടി സര്‍വകലാശാല മുന്‍ വി.സിക്കെതിരെ ദിനു വെയില്

വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ധര്‍മരാജ് അടാട്ടിനെതിരെ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു വെയില്. കെ വിദ്യക്ക് അനധികൃതമായി പിഎച്ച്ഡി പവേശനം ലഭ്യമാക്കിയത് ഡോക്ടര്‍ ധര്‍മരാജ് അടാട്ടിന്റെ ഓഫീസ് ഇടപെട്ടെന്നാണ് ദിനു വെയിലിന്റെ ആരോപണം.(Dinu Veyil against PhD admission of K Vidya)
വിദ്യയ്ക്ക് എതിരെ കാലടി സര്‍വകലാശാലയിലെ എസ് സി/എസ് ടി സെല്ലിന് പരാതി നല്‍കിയത് ദിനു വെയിലും കോ ഓര്‍ഡിനേറ്റര്‍ അനുരാജിയും ആയിരുന്നു. വിദ്യക്ക് വേണ്ടി വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നു ധര്‍മരാജ് അടാട്ട് മാഷ് സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളി കളഞ്ഞതും പരാതികാരെ പൊതു വേദിയില്‍ വെച്ച് അപമാനികും വിധം സംസാരിക്കുകയാണ് ചെയ്തത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിന്റെ ഊര്‍ജത്തില്‍ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാന്‍ സാധിക്കുന്നത് എന്നും ദിനു വെയില് ആരോപിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദ്യ ഓര്‍ക്കണം. തങ്ങള്‍ക്ക് ലഭിക്കുന്ന അധികാര സ്ഥാനങ്ങള്‍ സ്വന്തം താല്പര്യങ്ങള്ക്ക് ഉപയോഗിക്കുന്നത് വഴി നമ്മുടെ അക്കാദമിക് സമൂഹത്തിന്റെ നേരും നെറിയും ആണ് ഇല്ലാതെ ആവുന്നത്. സ്വജന പക്ഷപാതം കാണിക്കാന്‍ ഉള്ള ഇടമല്ല സര്‍വകലാശാലകള്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവകാശം ഉള്ള ഇടങ്ങളായി തന്നെ സര്‍വകലാശാലകള്‍ നിലനില്ക്കണമെന്നും ദിനു വെയില് പ്രതികരിച്ചു.
Story Highlights: Dinu Veyil against PhD admission of K Vidya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here