Advertisement

അന്താരാഷ്ട്ര യോഗ ദിനം; റിയാദിൽ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു

June 8, 2023
2 minutes Read
international yoga day riyadh yoga meet

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി സാമൂഹിക, സാസ്‌കാരിക കൂട്ടായ്മ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ അംബാസഡർമാർ പങ്കെടുക്കും. ജൂൺ 16നു റയൽ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് പരിപാടി. സൗദി സ്‌പോർട്‌സ് മിനിസ്ട്രിയുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുളളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആഘോഷപരിപാടികൾ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യും. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മശ്രീ നൗഫ് അൽ മാർവായി, സൗദി യോഗ കമ്മിറ്റി സിഇഒ അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് സിഎംഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രതിനിധി ഡോ. യാസർ ഫരജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. നൗഫ് അൽ മാർവായി മുഖ്യ പ്രഭാഷണം നിർവഹിക്കും. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ അധ്യക്ഷത വഹിക്കും.

വൈകീട്ട് 5ന് രജിസ്‌ട്രേഷൻ ആരംഭിക്കും 7ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗാ സെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ എന്നിവ അരങ്ങേറും.

Story Highlights: international yoga day riyadh yoga meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top