‘എനിക്കെതിരെ ഒരു തെളിവ് പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല’: പി എം ആർഷോ

തനിക്കെതിരെ ഒരു തെളിവ് പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എഴുതാത്ത പരീക്ഷ വിജയിച്ചു എന്ന് വാർത്തകളിൽ ടവെന്റിഫോറിന്റെ എൻകൗണ്ടർ സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാൻ വ്യാജ വാർത്ത നൽകി. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ ബനടപടികൾ സ്വീകരിക്കണം. SFI State Secretary PM Arsho on the exam controversy
അധ്യാപകർ ഉൾപ്പടെ കൃതിമ രേഖകൾ ഉണ്ടാക്കി എന്ന് അറിയിച്ച ആർഷോ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. കെഎസ്യുവുമായി ചേർന്ന് തനിക്കെതിരെ വിവാദം പടച്ചുവിട്ടത് എച്ച്ഒഡി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പുറകിലെ ഗൂഢാലോചനയിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയെന്ന് ആർഷോ അറിയിച്ചു. കെ വിദ്യ നിലവിൽ എസ്എഫ്ഐ പ്രവർത്തകയല്ല. വ്യാജ രേഖ ചമച്ച വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് അധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്സാമിനേഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയെന്ന പരാതിയിലും കഴമ്പില്ലെന്ന് കമ്മിറ്റി കണ്ടെത്തി.
Story Highlights: SFI State Secretary PM Arsho on the exam controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here