Advertisement

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു നിര്യാതനായി

June 10, 2023
2 minutes Read

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്റെ ഡയറക്ടർ ആയിരുന്നു. കേരളീയ സമാജം പ്രസിഡന്റ് ,ജനറൽ സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ ശാന്ത രഘു, മക്കൾ അനൂപ്, പ്രശോഭ്.

എം.പി രഘുവിന്റെ നിര്യാണത്തിൽ ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അനുശോചനം രേഖപ്പെടുത്തി.

Story Highlights: Bahrain Kerala Samajam Senior member MP Raghu passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top