ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ്

പാലക്കാട് പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്വിഒ
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെതിരാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി.
പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.കൊപ്പം ംപാലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാര്‍ ഹാജരായി.
Story Highlights: Sexual attack against 10 year old boy palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here