ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്: സിറ്റിക്കൊപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് പെപ്; അട്ടിമറിക്കൊരുങ്ങി ഇന്റർ മിലൻ

ലോക ഫുട്ബോൾ ആരാധകരുടെ കണ്ണും ഹൃദയവും ഇന്ന് തുർക്കി ഇസ്താംബൂളിലെ അറ്റാതുർക് ഒളിമ്പിയറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും. ഇന്ന് രാത്രി 12:30-നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ സീസണിൽ മൂന്നു കിരീടം എന്ന നേട്ടത്തിൽ സിറ്റിക്ക് എതാൻ സാധിക്കും. ഇംഗ്ലീഷ് ഫുട്ബോളിലെ ആഭ്യന്തര കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ എത്തിക്കുകയെന്നതാണ് മുഖ്യ പരിശീലകൻ പെപ് ഗാർഡിയോളയുടെ ലക്ഷ്യം. UEFA Champions League Final Manchester City vs Inter Milan
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങുന്ന ഇരു ടീമുകളെയും താരതമ്യം ചെയ്താൽ സിറ്റി ബഹുദൂരം മുന്നിലാണ്. ഗോളുകളടിച്ച് മുന്നേറുന്ന സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ടാണ് ടീമിന്റെ കുന്തമുന. സീസണിന്റെ പകുതിയിൽ ഹാളണ്ടിനെ കൃത്യമായി മാർക്ക് ചെയ്ത സിറ്റിയെ പല ടീമുകളും പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് ആ തന്ത്രം ഫലിച്ചില്ലെങ്കിലും ഹാളണ്ടിനെ പൂട്ടുക എന്നതായിരിക്കും കളിക്കളത്തിൽ ഇന്റർ മിലാൻ താരങ്ങളുടെ പ്രഥമ ലക്ഷ്യം. പ്രതിരോധത്തിന് പേരുകേട്ടവരാണ് ഇറ്റാലിയൻ ടീമുകൾ. എന്നാൽ, ഫുട്ബോളിലെ മാസ്റ്റർ മൈൻഡ് എന്നറിയപ്പെടുന്ന പെപ് ഗാർഡിയോളയുടെ സിറ്റിക്ക് എതിരെ ഏത് തരത്തിലുള്ള നീക്കമാണ് കളിക്കളത്തിൽ ഇന്റർ നടത്തുക എന്നത് കണ്ടറിയണം.
Read Also: പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടവുമായി മലയാളി താരം
പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം കഴിഞ്ഞ ആഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് കിരീടം ഉയർത്തിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ സിറ്റി എത്തുന്നത്. കഴിഞ്ഞ പന്ത്രണ്ട് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രം പരാജയം നേരിട്ട ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്താണ്. അർജന്റീനിയൻ താരം ലൗതാറോ മാർട്ടിനെസാണ് ഇന്ററിനായി ഗോളുകൾ നേടി കുതിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇന്റർ മിലൻ ഇറങ്ങുന്നത്.
Story Highlights: UEFA Champions League Final Manchester City vs Inter Milan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here