അസാദ്ധ്യമായത് നീ നേടി; 23-ാം ഗ്രാൻഡ്സ്ലാം കിരീടം നേട്ടത്തിൽ ജോക്കോവിച്ചിന് അഭിനന്ദനം അറിയിച്ച് റാഫേൽ നദാൽ

സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ 23-ാം ഗ്രാൻഡ്സ്ലാം കിരീടം നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് റാഫേൽ നദാൽ. കരിയറിൽ ജോക്കോവിച്ച് നേടുന്ന 23ആം ഗ്രാൻഡ് സ്ലാമും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവുമാണിത്. ഇതോടെ പുരുഷതാരങ്ങളിൽ ഏറ്റവുമധികം സിംഗിൾസ് ഗ്രാൻഡ് സ്ലാം നേടുന്ന താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്ഥാപിച്ചു. Rafael Nadal congratulate Novak Djokovic on French Open triumph
സ്പാനിഷ് താരം റാഫേൽ നദാലിനെയാണ് ജോക്കോവിച്ച് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു. ഈ വർഷം ആദ്യം ഓസ്‌ട്രേലിയൻ ഓപ്പണിലെ കിരീട നേട്ടത്തോടെ നദാലിന്റെ 22 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിലേക്ക് ജോക്കോവിച്ച് എത്തിയിരുന്നു.
Read Also: ഫ്രഞ്ച് ഓപ്പൺ കിരീടം ജോക്കോവിച്ചിന്; ഗ്രാൻഡ് സ്ലാം നേട്ടത്തിൽ നദാലിനെ മറികടന്നു
ജോക്കോയുടെ ചരിത്ര നേട്ടത്തെ അഭിനന്ദനം അറിയിച്ചാണ് നദാലിന്റെ ട്വീറ്റ്. ജോക്കോവിച്ചിന്റെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച നദാൽ, 23 എന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ കഴിയാത്ത ഒരു സംഖ്യയായിരുന്നു. നീ അത് നേടിയെടുത്തു. കുടുംബത്തിനും ടീമിനുമൊപ്പം ഈ നേട്ടം ആഘോഷിക്കൂ എന്നായിരുന്നു നദാലിന്റെ ട്വീറ്റ്. പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്ന് നദാൽ പിന്മാറിയിരുന്നു.
Story Highlights: Rafael Nadal congratulate Novak Djokovic on French Open triumph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here