ഹനുമാൻ സ്വാമിയുടെ അടുത്തുള്ള സീറ്റിന് കൂടുതൽ പണം നൽകേണ്ട; പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് നിർമാതാക്കൾ

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഹനുമാനായി റിസർവ് ചെയ്തിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റിന് കൂടുതൽ പണം നൽകേണ്ടെന്ന് ചിത്രത്തിൻ്റെ നിർമാതാക്കളായ ടി സീരീസ്. മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ഹനുമാൻ ജിയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്ന സീറ്റിനടുത്തുള്ള സീറ്റിന് കൂടുതൽ പണം ഈടാക്കില്ലെന്നും ട്വിറ്ററിൽ കുറിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടി സീരീസിൻ്റെ വെളിപ്പെടുത്തൽ. (seats next Hanuman price)
#FraudAlert 🚨
— T-Series (@TSeries) June 11, 2023
There are misleading reports circulating in the media regarding #Adipurush ticket pricing. We want to clarify that there will be no differences in rates for seats next to the one reserved for Hanuman Ji! Don't fall for false information!
Jai Shri Ram! 🙏🏹
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഒരു ഷോയിലും ഈ സീറ്റ് ആർക്കും നൽകില്ലെന്ന് അണിയറ പ്രവർത്തകർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതിനു പിന്നാലെ ഹനുമാന് റിസർവ് ചെയ്തിരിക്കുന്നതിനടുത്തുള്ള സീറ്റിന് ഇരട്ടി തുക നൽകണമെന്ന് ചില റിപ്പോർട്ടുകൾ വന്നു. പിവിആറിൽ ഇത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞു എന്നും ചില ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരുന്നു. ഈ വാർത്തകളെയാണ് ടി സീരീസ് തള്ളിയത്.
Read Also: ഒരു കട്ടുമില്ല; ആദിപുരുഷിന് ‘യു’ സർട്ടിഫിക്കറ്റ്
ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ. രാമനും ലക്ഷ്‌മണനും സീതയും വനവാസത്തിനു പോകുന്നതും സീതയെ രാവണൻ ചതിയിലൂടെ ലങ്കയിലേക്ക് കൊണ്ടുപോകുന്നതും ഹനുമാൻ മരുത്വാ മല ചുമന്നുകൊണ്ട് വരുന്നതുമൊക്കെ ട്രെയിലറിൽ കാണിച്ചിരുന്നു. ടീസർ പുറത്തുവന്നതിനു പിന്നാലെ മോശം വിഎഫ്എക്സിൻ്റെ പേരിൽ അണിയറ പ്രവർത്തകർക്ക് രൂക്ഷമായ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രെയിലറിൽ ടീസറിനെക്കാൾ മികച്ച വിഎഫ്എക്സ് കാണാൻ കഴിഞ്ഞു.
600 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് ആദിപുരുഷ് നിർമിക്കുന്നത്. ഓം റൗട്ട് ആണ് സംവിധാനം. പ്രഭാസിനൊപ്പം കൃതി സോനാൻ, സെയ്ഫ് അലി അഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും. സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ജൂൺ 16ന് തീയറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ഒരു കട്ടും സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂറാണ് (179 മിനിട്ട്) സിനിമയുടെ ദൈർഘ്യം.
Story Highlights: seats next Hanuman price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here