പതിനഞ്ച് വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

പതിനഞ്ചു വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവിനെ ആണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. Tuition Teacher Arrested for molest fifteen-year-old student
വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ അറിനാണ് സംഭവം നടന്നത്. ഈ വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും തുടർന്ന് അവർ മാന്നാർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
Read Also: വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
തുടർന്ന് മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Tuition Teacher Arrested for molest fifteen-year-old student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here