പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം; പ്രത്യേക ‘മോദിജി താല്‍’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താല്‍’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങള്‍ പ്രത്യേകമായി താലില്‍ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി നേടുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വേണ്ടിയും പ്രത്യേക താലി തയ്യാറാക്കുമെന്നും റസ്റ്റോറന്റ് ഉടമ ശിപഥ് കുല്‍കര്‍ണി പറഞ്ഞു.(US restaurant launches Modi ji thali ahead of Narendra Modi’s US visit)
ഇന്ത്യന്‍ പതാകയുടെ നിറം അനുസ്മരിപ്പിക്കും വിധം കുങ്കുമം, പച്ച, വെള്ള നിറങ്ങളിലാണ് ഇഡ്‌ലി ഒരുക്കിയിരിക്കുന്നത്. താലില്‍ തയ്യാറാക്കിയിട്ടുള്ള വിഭവങ്ങളെ കുറിച്ച് റസ്റ്റോറന്റ് ഉടമ പരിചയപ്പെടുത്തുന്ന വിഡിയോ എഎന്‍ഐ പങ്കുവച്ചിട്ടുണ്ട്.
#WATCH | A New Jersey-based restaurant launches 'Modi Ji' Thali for PM Narendra Modi's upcoming State Visit to the US. Restaurant owner Shripad Kulkarni gives details on the Thali. pic.twitter.com/XpOEtx9EDg
— ANI (@ANI) June 11, 2023
ഈ മാസം 22നാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തോടെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.
Story Highlights: US restaurant launches Modi ji thali ahead of Narendra Modi’s US visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here