Advertisement

മൃതകോശങ്ങള്‍ നീങ്ങി തിളങ്ങുന്ന ചര്‍മം വേണോ? വീട്ടിലുണ്ടാക്കാം ഈ സ്‌ക്രബുകള്‍

June 13, 2023
2 minutes Read
3 DIY Scrubs for glowing skin

മൃതകോശങ്ങള്‍ നീങ്ങി ചര്‍മത്തിന്റെ യഥാര്‍ഥ മൃദുത്വവും തിളക്കവും തിരികെ കിട്ടാന്‍ ആഴ്ചയില്‍ ഒരിക്കല്‍ എക്‌സ്‌ഫോളിയേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കെമിക്കല്‍ പീലുകള്‍ ഉപയോഗിക്കാതെ തന്നെ മൃതകോശങ്ങള്‍ നീക്കാനുള്ള മികച്ച മാര്‍ഗമാണ് സ്‌ക്രബുകള്‍. ഉടനടി നല്ല മാറ്റം തരുന്ന സ്‌ക്രബുകള്‍ കടയില്‍ നിന്ന് വാങ്ങാതെ വീട്ടില്‍ തന്നെ ഉണ്ടാക്കാനാകുമെങ്കിലോ? അങ്ങനെ ചില സ്‌ക്രബുകളുണ്ട്. ഇവ ഉണ്ടാക്കാന്‍ വേണ്ടതോ അടുക്കളയിലുണ്ടാകുന്ന ചില സാധനങ്ങളും. (3 DIY Scrubs for glowing skin)

  1. പഞ്ചസാര സ്‌ക്രബ്

അധികം പൊടിയാത്ത ഗ്രാനൂള്‍ വലിപ്പത്തിലുള്ള പഞ്ചസാരയാണ് ഈ സ്‌ക്രബിനായി വേണ്ടത്. രണ്ടോ മൂന്നോ സ്പൂണ്‍ പഞ്ചസാരയിലേക്ക് നാല് തുള്ളി നാരങ്ങാ നീര് ഒഴിച്ച ശേഷം അത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കലക്കിയെടുത്താല്‍ പഞ്ചസാര സ്‌ക്രബ് റെഡി.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

  1. കാപ്പിപ്പൊടി സ്‌ക്രബ്

നന്നായി പൊടിച്ച കാപ്പിപ്പൊടിയിലേക്ക് അല്‍പ്പം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് തേന്‍ ചേര്‍ത്ത് കട്ടി കുറച്ച് ചര്‍മത്തില്‍ ഉപയോഗിക്കാവുന്നതാണ്.

  1. ഓട്‌സ് സ്‌ക്രബ്

റോള്‍ഡ് ഓട്‌സ് നന്നായി മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഉപയോഗിക്കാം.

Story Highlights: 3 DIY Scrubs for glowing skin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top