ചിന്നക്കനാലിലെ ടെന്റ് ക്യാമ്പുകൾക്ക് എതിരെ നടപടി; അനധികൃത ക്യാമ്പുകൾ പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത്

ചിന്നക്കനാലിലെ അനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത്. ടെന്റ് ഉടമകൾക്ക് നോട്ടീസ് നൽകി. 26 ടെന്റ് ക്യാമ്പുകൾക്കാണ് നോട്ടീസ് നൽകിയത്. അനധികൃത ക്യാമ്പുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടിരുന്നു.
അനധികൃത ടെന്റ് ക്യാമ്പുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശാന്തൻപാറ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ചിന്നക്കനാൽ പഞ്ചായത്തിന്റെ നടപടി. സൂര്യനെല്ലി, ചിന്നക്കനാൽ മേഖലയിലായി 26 അനധികൃത ടെന്റ് ക്യാമ്പുകളുണ്ടെന്നാണ് കണ്ടെത്തൽ. ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങളും, ഇഴജന്തുക്കളും വ്യാപകമായുള്ള പ്രദേശത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ക്യാമ്പുകളുടെ പ്രവർത്തനം. ഇവിടെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നൂ.
നടപടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഉടമകൾക്ക് നോട്ടീസ് നൽകും. സ്വമേധയെ പൊളിച്ചുമാറ്റായില്ലെങ്കിൽ പഞ്ചായത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
Story Highlights: chinnakkanal tent camps panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here