തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ട്; ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി വയറ്റിൽ കുടുങ്ങിയ യുവതി

തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ടെന്നും നല്ല വേദന അനുഭവപ്പെട്ടിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി വയറ്റിൽ കുടുങ്ങിയ യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ഞിക്കെട്ട് വയറ്റിൽ നിന്ന് പോയ ശേഷമാണ് വേദന കുറഞ്ഞത്. സ്കാനിങ്ങിന് ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളതെന്നും അവർ പ്രതികരിച്ചു.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിലാണ് ആശുപത്രി അധികൃതർ പഞ്ഞി മറന്നുവെച്ചത്. പാലക്കാട് പാലന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന എന്ന യുവതിയുടെ വയറ്റിലാണ് പഞ്ഞി മറന്നു വെച്ചത്.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് ആശുപത്രിയിൽ നിന്നും യുവതിയെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് യുവതിയുടെ കുടുംബം കരുതിയത്. രാവിലെയാണ് ടോയ്ലറ്റിൽ പോയപ്പോൾ വയറ്റിൽ നിന്നും പഞ്ഞി പുറത്തുവന്നതെന്ന് യുവതി പറയുന്നു. ഇതോടെ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Story Highlights: Hospital Negligence Results in Woman Being Left with Cotton in Stomach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here