Advertisement

സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ സര്‍ക്കാര്‍ ബസ് ഓടിച്ച് കോണ്‍ഗ്രസ് വനിതാ എംഎല്‍എ; നിരവധി പേരെ വണ്ടിയിടിച്ചെന്നത് വ്യാജ പ്രചാരണമെന്ന് കോണ്‍ഗ്രസ്

June 13, 2023
3 minutes Read
KGF MLA Roopakala drives bus Karnataka

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ ബസ് ഓടിച്ച് കോണ്‍ഗ്രസ് വനിതാ എംഎല്‍എ. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രൂപകലാ എം ആണ് സര്‍ക്കാര്‍ ബസ് ഓടിച്ചത്. നൂറ് മീറ്ററോളം ദൂരമാണ് എംഎല്‍എ വാഹനം ഓടിച്ചത്. ആയിരത്തോളം പേര്‍ എംഎല്‍എ വാഹനം ഓടിക്കുന്നത് കാണാന്‍ പ്രദേശത്ത് എത്തിയിരുന്നു. സംഭവത്തിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. (KGF MLA Roopakala drives bus Karnataka)

നന്നായി അലങ്കരിച്ച വാഹനത്തിന് ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതായി വിഡിയോയില്‍ കാണാം. ഗിയര്‍ മാറുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബസ് ഡ്രൈവറും എംഎല്‍എയ്ക്ക് തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്. എംഎല്‍എയ്ക്ക് വാഹനം ഓടിക്കാന്‍ അറിയാമെങ്കിലും ഇവര്‍ക്ക് ഹെവി ലൈസന്‍സില്ല എന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഇതിനിടെ എംഎല്‍എ അബദ്ധത്തില്‍ റിവേഴ്‌സ് ഗിയറിട്ട് പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചെന്നും ചില ആളുകള്‍ക്ക് പരുക്കേറ്റെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യാതൊരുവിധ അപകടങ്ങളും ഉണ്ടായില്ലെന്നും രൂപകലാ എം പറഞ്ഞു.

Story Highlights: KGF MLA Roopakala drives bus Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top