Advertisement

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്: മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

June 13, 2023
2 minutes Read
Muslim league leader arrested in Kasargod pocso case

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കാസര്‍ഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞി അറസ്റ്റില്‍. മെയ് 21നാണ് ആദൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞി മുളിയാര്‍ പഞ്ചായത്ത് അംഗമാണ്. (Muslim league leader arrested in Kasargod pocso case)

വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ഭാഗമായുള്ള ഓഫീസിനകത്ത് വെച്ച് ലഹരി മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരന്റെ മൊഴി. മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റൊരാള്‍ കൂടി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

പീഡന വിവരം ബന്ധുക്കളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തത്.

Story Highlights: Muslim league leader arrested in Kasargod pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top