മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. (One died in Manipur conflict, four people injured)
മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ തീവ്രമായി തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. അക്രമികള്‍ ചെറുഗ്രൂപ്പുകളായി മറുവിഭാഗങ്ങള്‍ താമസിക്കുന്നയിടത്ത് ചെല്ലുകയും അവിടെ ആക്രമണം നടത്തുകയുമായിരുന്നു. ചുരാചന്ദ്പുരിലുണ്ടായ സംഘര്‍ഷത്തിലാണ് ഇന്ന് 22 വയസുള്ള യുവാവ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റവരെ ഇംഫാല്‍ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെയ് മൂന്നിന് നടന്ന മാര്‍ച്ചിലാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ പദവി നല്‍കണമെന്ന മെയ്തി വിഭാഗക്കാരുടെ ആവശ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ 80ലധികംപേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
Story Highlights: One died in Manipur conflict, four people injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here