Advertisement

ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേശനെ നീക്കി; നിർദ്ദേശം ആർഎസ്എസിൻ്റേത്

June 14, 2023
1 minute Read
bjp rss m ganeshan out

ബിജെപി സംഘടന ജനറൽ സെക്രട്ടറി എം.ഗണേശനെ സ്ഥാനത്തുനിന്ന് നീക്കി. ആർഎസ്എസിൻ്റെ നിർദ്ദേശം അനുസരിച്ച് പാലോട് ചേർന്ന ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠക്ക് ആണ് തീരുമാനമെടുത്തത്. സഹസംഘടന സെക്രട്ടറിയായിരുന്ന കണ്ണൂർ സ്വദേശി കെ സുഭാഷ് പുതിയ സംഘടന ജനറൽ സെക്രട്ടറിയാകും. എം ഗണേശനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനചലനം. സംഘടന നിലപാടിൽ നിന്ന് എം. ഗണേശൻ വ്യതിചലിച്ചുവെന്ന് ആർഎസ്എസ് വിലയിരുത്തി.

Story Highlights: bjp rss m ganeshan out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top