തെരുവ് നായ നിയന്ത്രണത്തിന് തടസം കേന്ദ്ര ചട്ടങ്ങൾ; മന്ത്രി എം ബി രാജേഷ്

തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ ചട്ടങ്ങളാണ്. (MB Rajesh Against Central Govt on Stray Dog Issue)
നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ മാറ്റാതെ ഫലപ്രദമായി തെരുവ് നായ വന്ധ്യകരണം നടക്കില്ല. കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.
ഈ വസ്തുത കണ്ണ് തുറന്നു കാണാനും ജനങ്ങളോട് പറയാനും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.2001ലെ കേന്ദ്ര സർക്കാർ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്കരമാക്കുന്നതാണ്.2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കെതിരായ വാക്സിനേഷൻ വളരെ പെട്ടെന്ന് നടത്താൻ സാധിക്കും. ഒരു നായയെ വന്ധ്യംകരിച്ചാൽ നാലു ദിവസം ശ്രുശൂഷിക്കണം. വളർത്തുനായുടെ വാക്സിനേഷന്‍റെ കാര്യത്തിൽ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: MB Rajesh Against Central Govt on Stray Dog Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here