നഗ്‌നദൃശ്യങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ

നഗ്‌നദൃശ്യങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭ ഓഫീസിലെ ഡ്രൈവർ തിരുവല്ലം പുഞ്ചകര സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആനയാറ സ്വദേശിയായ നാല്പത്തിയൊന്നുകാരിയാണ് പരാതിക്കാരി. ( municipality employee arrested in rape case )
രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ചിൽ കോവളത്തെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച പ്രതി ഫോണിൽ ഫോട്ടോ എടുത്ത ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ഓഗസ്റ്റ് മാസം കോവളത്ത് തന്നെയുള്ള ലോഡ്ജുകളിൽ വച്ച് പീഡിപ്പിക്കുകയും രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ചിൽ കുട്ടിക്കാനത്ത് ലോഡ്ജിൽ വച്ച് വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിൽ വച്ചും ഇവരെ പീഡിപ്പിച്ചതായാണ് പരാതി.
ഇക്കഴിഞ്ഞ പതിനൊന്നിന് ഇയാളുടെ കാറിൽ കയറ്റി വീണ്ടും പീഡനത്തിനായി നിർബന്ധിച്ചപ്പോൾ വിസമ്മതിച്ച ഇവരെ മർദ്ദിക്കുകയും മുൻപെടുത്ത നഗ്‌ന ഫോട്ടോകൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മാന്നാർ ടഒഛ ജോസ് മാത്യുവും സംഘവുമാണ് മുളക്കുഴയിലെ വാടക വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Story Highlights: municipality employee arrested in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here