പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു ; തീ പടർന്നത് മാലിന്യ കൂമ്പാരത്തിൽ നിന്നെന്ന് സൂചന

കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. ഇന്ന് രാത്രി പതിനൊന്ന് മണിയോടെയാണ് സൂപ്പർ മാർക്കറ്റിലേക്ക് തീ പടർന്നത്. സൂപ്പർ മാർക്കറ്റിങ് സമീപമുള്ള മാലിന്യകൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് സൂചന. സൂപ്പർ മാർക്കറ്റിലെ തീ അണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനയുടെ 4 യൂണിറ്റുകൾ ശ്രമം തുടരുന്നു. വടകര, നാദാപുരം കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് സ്ഥലത്തുള്ളത്. സൂപ്പർ മാർക്കറ്റിൽ നിന്നും സമീപത്തെ കടകളിലേക്ക് തീ പടരുന്നതായി സംശയമുണ്ട്. Perambra Super Market Fire
Story Highlights: Perambra Super Market Fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here