‘നമുക്കിനിയും നൽകാം ജീവൻറെ തുള്ളികൾ’; ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

2022- 2023 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ലോകരക്തദാന ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡിജിപി കെ.പത്മകുമാർ ഐപിഎസിൽ നിന്നും ഏറ്റുവാങ്ങി.(DYFI bagged award for blood donation)
ഡിവൈഎഫ്ഐ തന്നെയാണ് അവരുടെ ഔദ്യോഗിക പേജിലൂടെ വിവരം അറിയിച്ചത്. കൂടാതെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.3852 യൂണിറ്റ് രക്തമാണ് കഴിഞ്ഞ ഒരു വർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്.
ഡിവൈഎഫ്ഐ ആലപ്പുഴ ഫേസ്ബുക്കിൽ കുറിച്ചത്
അഭിമാനം ഡിവൈഎഫ്ഐ
ലോകരക്തദാന ദിനമായ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡിജിപി കെ.പത്മകുമാർ ഐപിഎസിൽ നിന്നും ഏറ്റുവാങ്ങി
ജില്ലാ സെക്രട്ടറി അഡ്വ R രാഹുൽ,ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ, ട്രഷറർ രമ്യാരമണൻ, ജില്ലാ ജോ.സെക്രട്ടറി അജ്മൽ ഹസ്സൻ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
3852 യൂണിറ്റ് രക്തമാണ് കഴിഞ്ഞ ഒരു വർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്. ഇതിനായി പ്രവർത്തിച്ച രക്തം നൽകാൻ സന്നദ്ധരായ എല്ലാ യൂണിറ്റ് തലം മുതൽ മേഖലാ കമ്മിറ്റി,ബ്ലോക്ക് കമ്മിറ്റി,ജില്ലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള എല്ലാ സഖാക്കൾക്കും ഇട നെഞ്ചോട് ചേർത്തൊരു ലാൽസലാം..നമുക്കിനിയും നൽകാം ജീവൻറെ തുള്ളികൾ
Story Highlights: DYFI bagged award for blood donation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here