Advertisement

‘മെസ്സി മാജിക്ക്’; ഓസ്ട്രേലിയയെ നിലംപരിശാക്കി അർജന്റീന

June 15, 2023
1 minute Read

ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അർജന്‍റീന ഓസീസ് സംഘത്തെ വീഴ്ത്തിയത്. സൂപ്പർതാരം ലയണൽ മെസ്സിയും ജെർമൻ പെസല്ലയുമാണ് ഗോൾ നേടിയത്. ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർതാരം ലയണൽ മെസ്സിയുടെ മാജിക് ഗോളിലൂടെ അർജന്‍റീന മുന്നിലെത്തി. എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് ഒരു ഇടങ്കാൽ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലെത്തിച്ചു

രണ്ടാംപകുതിയിൽ 68ാം മിനിറ്റിൽ അർജന്‍റീന ലീഡ് ഉയർത്തി. റൊഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നാണ് പെസല്ല വല കുലുക്കിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും അർജന്‍റീന തന്നെയായിരുന്നു മുമ്പിൽ.

അതേസമയം ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസിയുടെ അടുത്ത തട്ടകം അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയാണ്. ജൂൺ 19ന് ജകാർത്തയിൽ ഇന്തോനേഷ്യക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

Story Highlights: Friendly Football Match: Argentina beat Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top