മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കൗമാരക്കാരന്റെ മൃതദേഹം; ദേഹമാസകലം ആസിഡ് വീണ് പൊള്ളിയ പാടുകൾ
ഉത്തർപ്രദേശിലെ ബറേലിയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
മുദിയ ജാഗിർ ഗ്രാമത്തിൽ താമസിക്കുന്ന ഗുഡ്ഡുവാണ് കൊല്ലപ്പെട്ടത്. ഡിയോറാനിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ഇയാളെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നതായി പൊലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മൃതദേഹം അഴുകിയ നിലയിലാണെന്നും മുഖത്ത് ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്പി അറിയിച്ചു.
Story Highlights: Body Of Teen With Acid Burns Found Hanging From Tree In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here