അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു

സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. ( director ali akbar ramasimhan quits bjp )
ഭീമൻ രഘുവിനും , രാജസേനനും പിന്നാലെയാണ് അലി അക്ബറും ബിജെപി വിടുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പുറത്തേക്കുള്ള പോക്ക്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ 24 നോട് പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാർ . കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ബി ജെ പിക്ക് ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു.
2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.
Story Highlights: director ali akbar ramasimhan quits bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here