Advertisement

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ; കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം

June 16, 2023
2 minutes Read
Image of KSRTC Courier and Logistics Bus

കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. KSRTC Courier and Logistics system launched

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 കെഎസ്ആർടിസി ഡിപ്പോകളിലാണ് തപാൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൽ 15 കൗണ്ടറുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനത്ത് പുറത്ത് ബംഗളൂർ, മൈസൂർ, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. കേരളത്തിന് അകത്തും പുറത്തുമായി സർവീസ് നടത്തുന്ന ബസുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ചുരുങ്ങിയത് 30 ശതമാനം എങ്കിലും വിലക്കുറവിൽ സേവനം കെഎസ്ആർടിസി സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.\

Read Also: കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം

അടുത്ത ഘട്ടത്തിൽ മുഴുവൻ ഡിപ്പോകളിലും 24 മണിക്കൂറും സീവനം ആരംഭിക്കാനും ഡോർ ഡെലിവറി നടപ്പിലാക്കാനുമുള്ള ആലോചനയിലാണ് കെഎസ്ആർടിസി ഭാവിയിൽ സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കുമെന്നും ഡിപ്പോകൾ ഇല്ലാതെ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ അനുവദിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കൗണ്ടറുകൾ തുറക്കാനും ആലോചനയുണ്ട്.

Story Highlights: KSRTC Courier and Logistics system launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top