പൊലീസിന്റെ മാധ്യമവേട്ട അവസാനിപ്പിക്കണം; സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും. മാധ്യമവേട്ടയും പൊലീസ് നടപടികളും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 137 സാംസ്‌കാരിക പ്രവര്‍ത്തകരാണ് പൊലീസ് നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത്.(Joint statement against Police action towards media)
അതേസമയം മറുവശത്ത്, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയിലെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുകയാണ് സിപിഐഎം. പാര്‍ട്ടിക്കും സര്‍ക്കാരിനും മാധ്യമവിരുദ്ധ നിലപാടാണെന്ന പ്രചാരണത്തെ നേരിടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തും. താഴെ തട്ടില്‍ സമൂഹ മാധ്യമ ഇടപെടല്‍ ശക്തമാക്കാനും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു പോകാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു.
സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ വേട്ടയാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തലയും ആരോപിച്ചു.
Story Highlights: Joint statement against Police action towards media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here