Advertisement

പോക്സോ കേസ്; ഓട്ടോറിക്ഷ ഡ്രൈവർക്ക് 19 വർഷം കഠിന തടവ് വിധിച്ച് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി

June 17, 2023
0 minutes Read
POCSO CASE; Auto Rickshaw Driver sentenced to 19 years imprisonment

പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് 19 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് ഫാസ്റ്റ്ട്രാക്ക് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ വാഹിദിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി 19 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

12 വയസ്സിൽ താഴെ മാത്രം ഉള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കൊറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം മട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൽ വാഹിദിനെതിരെ 19 വർഷം കഠിന തടവിനും 75000 രൂപ പിഴ അടക്കാനും കോടതി ശിക്ഷി വിധിച്ചു.

പിഴ അടച്ചില്ലെങ്കില് 9 മാസം കൂടെ കഠിന തടവ് അനുഭവിക്കണം. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സൂരജാണ് ശിക്ഷ വിധിച്ചത്. പ്രോസിക്കൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക പ്രോസികൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top