കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം. പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. അക്രമാസക്തമായ വ്യക്തിയെ ആശുപത്രി ജീവനക്കാർ കെട്ടിയിട്ടു. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാനാണ് രോഗിയെ കൊണ്ടുവന്നത്. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിമുഴക്കി.
പരാതി നല്‍കിയിട്ടും നടപടി വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ഗാന്ധി നഗര്‍ പൊലീസ്, വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.
Story Highlights: Attempted assault on female doctor in Kottayam Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here