ചെന്നൈയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഗതാഗത തടസം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ആറ് ജില്ലകളിൽ അവധി

ചെന്നൈ നഗരത്തിൽ രാത്രി പെയ്ത മഴയിൽ വെള്ളം കയറി. ഓൾഡ് മഹാബലിപുരം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആർ കെ റോഡിൽ മരം റോഡിലേക്ക് വീണു. ( Amid Heavy Rain Holiday Declared For Schools In Chennai )
നഗരത്തിൽ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ കാരണം ദുബൈ – ചെന്നൈ വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുകയാണ്. പത്ത് വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നെയിൽ നിന്ന് പുറപ്പെടേണ്ട ഒൻപത് വിമാനങ്ങൾ 3 മുതൽ 6 മണിക്കൂർ വരെ വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം.
ജൂൺ 21 വരെ ചെന്നൈയിലെ വിവിധ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
Story Highlights: Amid Heavy Rain Holiday Declared For Schools In Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here