ബന്ധുവിനെ കുത്തി; ഡച്ച് ഫുട്ബോളറിന് തടവുശിക്ഷ

ബന്ധുവിനെ കുത്തിയതിന് ഡച്ച് ഫുട്ബോളറിനു തടവുശിക്ഷ. നെതർലൻഡ്സിൻ്റെ മുൻ രാജ്യാന്തര ഫുട്ബോളർ ക്വിൻസി പ്രോംസിന് 18 മാസത്തേക്ക് കോടതി തടവിനു ശിക്ഷിച്ചു. റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്കോ താരമായ ക്വിൻസി ഒരു കുടുംബ പാർട്ടിക്കിടെയാണ് ബന്ധുവിൻ്റെ കാലിൽ കുത്തിയത്. 2020ലായിരുന്നു സംഭവം.
31കാരനായ താരം 50 മത്സരങ്ങളിൽ നെതർലൻഡ്സിനായി ബൂട്ടണിഞ്ഞു. ഏഴ് ഗോളുകളും താരം നേടി. 2020 യൂറോ കപ്പിൽ കളിച്ച താരം 2021ൽ കൊവിഡ് കാരണം പുറത്തായി. പിന്നീട് ഇതുവരെ താരം ദേശീയ ജഴ്സിയിൽ കളിച്ചിട്ടില്ല. ഡച്ച് ഫുട്ബോൾ ക്ലബ് ട്വെൻ്റെയിലൂടെ ക്ലബ് കരിയ ആരംഭിച്ച താരം സ്പാർട്ടക് മോസ്കോ, സെവിയ്യ, അയാക്സ് എന്നീ ടീമുകളിലും കളിച്ചു. അറ്റാക്കിംഗ് മിഡ്ഫീൽഡർ, ഫോർവേഡ് എന്നീ പൊസിഷനുകളിലാണ് താരം കളിച്ചിരുന്നത്.
Story Highlights: Quincy Promes Jail Term Stabbing Cousin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here