വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് വിവാഹിതരായി അഖിലും അൽഫിയയും

പൊലീസ് ഇടപെടലിനെ തുടർന്ന് അന്ന് മുടങ്ങിയ വിവാഹം ഒടുവിൽ നടന്നു. വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് വിവാഹിതരായി അഖിലും അൽഫിയയും. ഇന്ന് ഉച്ചയോടെയായിരുന്നു വിവാഹം. ( Akhil and Alfiya got married )
കഴിഞ്ഞ ദിവസം അൽഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന് തൊട്ടു മുൻപായിരുന്നു കായംകുളം പൊലീസിന്റെ ഇടപെടൽ. തിരുവനന്തപുരം കോവളത്ത് മാടൻതമ്പുരാൻ ക്ഷേത്രത്തിൽ വിവാഹത്തിനെത്തിയ അൽഫിയയെ പൊലീസ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. പൊലീസുകാർ മോശമായാണ് പെരുമാറിയതെന്ന് കായംകുളം സ്വദേശിനി അൽഫിയ പറഞ്ഞു. അൽഫിയയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നായിരുന്നു നടപടി. ശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അൽഫിയെ അഖിലിനൊപ്പം പോകാൻ അനുവദിച്ചു.
സമൂഹമാധ്യമത്തിലൂടെയാണ് അൽഫിയെയും അഖിലും പ്രണയത്തിലായത്. വെള്ളിയാഴ്ച കോവളത്ത് എത്തിയ അൽഫിയ കോവളം പൊലീസ് സ്റ്റേഷനിൽ എത്തി അഖിലിനൊപ്പം പോകുകയാണെന്ന് അറിയിക്കുകയും പൊലീസ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതി ചൂണ്ടിക്കാട്ടി കായംകുളം പൊലീസ് എത്തി അൽഫിയയെ കൊണ്ടുപോയത്.
Story Highlights: Akhil and Alfiya got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here