പാട്ട് കേട്ട് ആവേശത്തിൽ ഫോൺ വലിച്ചെറിഞ്ഞ് ആരാധകൻ; മുഖത്ത് പരിക്കേറ്റ് ഗായിക

ആരാധകന്റെ ആക്രമണത്തിൽ അമേരിക്കൻ ഗായികയ്ക്ക് പരിക്ക്. വേദിയിൽ പാട്ടു പാടുന്നതിനിടെയാണ് ബേബ് റെക്സ എന്ന ഗായികയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റത്. ഗായികയുടെ പാട്ട് കേട്ട് ആവേശത്തിൽ സദസ്സിലിരുന്ന ഒരു ആരാധകൻ തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ വലിച്ചെറിയുകയായിരുന്നു. ഇത് ഗായികയുടെ മുഖത്തു പതിക്കുകയും മുഖത്തിന്റെ ഇടതുവശത്തായി പരിക്കേൽക്കുകയും ചെയ്തു.
കണ്‍പോളയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ചിത്രം ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയില്‍ വീങ്ങിയിരിക്കുകയാണ്. പുരികത്തോടു ചേർന്ന് മുറിവും പറ്റിയിട്ടുണ്ട്. കവിളിലും ചതവേറ്റിട്ടുണ്ട്. ഞായറാഴ്ച ന്യൂയോർക്കിലെ വേദിയിൽ പരിപാടി അവതരിപ്പിക്കവെയാണ് സംഭവം. ഫോൺ മുഖത്തു പതിച്ചപ്പോൾ തന്നെ വേദനകൊണ്ട് പാട്ടുനിർത്തുകയും മുഖം കവർ ചെയ്യുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് സംംഗീതപരിപാടി അവസാനിപ്പിച്ച് സംഘാടകർ ഗായികയെ ആശുപത്രിയിലേക്കു മാറ്റി. അപ്രതീക്ഷിത സംഭവത്തോടെ തുടർന്നുള്ള ദിവസങ്ങളിലെയും ഔദ്യോഗിക പരിപാടികൾ റെക്സയ്ക്കു റദ്ദ് ചെയ്യേണ്ടി വന്നു. നിരവധി പേരാണു സംഭവത്തെ അപലപിച്ചു പ്രതികരണങ്ങളുമായി എത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here