Advertisement

‘ഹെലൻ ഓഫ് സ്പാർട്ട’ കർണാടകയിൽ നിന്ന് കോഴ്സ് പാസായി; പേര് ‘ചന്ദന’, അതിലൊരു ട്വിസ്റ്റ്

June 20, 2023
1 minute Read
helen of sparta karnataka college instagram

സോഷ്യ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അഥവാ ധന്യ എസ് രാജേഷിന് ആരാധകർ ഏറെയുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്. 25 വയസുകാരിയായ ഈ കാസർഗോഡ് സ്വദേശിനി ടിക് ടോക് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചു. ഇപ്പോഴിതാ, കർണാടകയിലെ ഒരു പാരലൽ കോളജ് തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് കോഴ്സ് പാസായവരിൽ ധന്യയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുകയാണ്. കർണാടകയിലെ ചിക്കബിഡരക്കല്ലു എന്ന സ്ഥലത്തുള്ള ബി4 ട്യൂട്ടോറിയൽ എന്ന കോളജിനെതിരെ ധന്യ തന്നെ രംഗത്തുവന്നിട്ടുണ്ട്.

പിയുസി കൊമേഴ്സ് കോഴ്സ് 98 ശതമാനം മാർക്കോടെ പാസായ ചന്ദന എന്ന വിദ്യാർത്ഥിയുടെ ചിത്രമായാണ് ധന്യയുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് പാസായവരുടെ ചിത്രം ഉൾപ്പെടുത്തി കോളജ് തന്നെ സ്ഥാപിച്ച ഫ്ലക്സിലാണ് അബദ്ധം കടന്നുകൂടിയത്. ഇക്കാര്യം ധന്യ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

“ഞാൻ പോലും അറിയാതെ, പിയുസി കൊമേഴ്സിന് 98 ശതമാനം മാർക്കോടെ പാസായിരിക്കുകയാണ്. അതിൻ്റെ വലിയ പോസ്റ്ററൊക്കെ അടിച്ചുവന്നിട്ടുണ്ട്. എൻ്റെ പേരും മാറി. ഞാൻ ഇനി മുതൽ ധന്യ എന്നല്ല, ചന്ദന എന്നറിയപ്പെടും. 600ൽ 587ഓ 588ഓ മാർക്കോടെയാണ് പാസായിരിക്കുന്നത്. എല്ലാവർക്കും ട്രീറ്റ് ഉണ്ടായിരിക്കും.”- വിഡിയോയിൽ ധന്യ പറയുന്നു.

ഇൻസ്റ്റ റീൽ ഇവിടെ കാണാം

Story Highlights: helen of sparta karnataka college instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top