Advertisement

എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല; തിരിച്ചടിയല്ലെന്ന് ആന്റണി രാജു

June 20, 2023
2 minutes Read
antony raju ai camera

എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. പദ്ധതിയിൽ ക്രമക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം പരാജയപ്പെട്ടു.(Minister Antony Raju About AI camera)

ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Minister Antony Raju About AI camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top