എഐ ക്യാമറ വിവാദം: കോടതി ഇടപെടൽ സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ

എഐ ക്യാമറ വിവാദത്തിൽ കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുമാണ് ഈ അഴിമതി പുറത്ത് കൊണ്ടുവന്നത്. അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് ഇടതു സർക്കാർ. എഐ ക്യാമറ ഇടപാടിൽ കോടതിക്ക് പോലും അവ്യക്ത നില നിൽക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Mullapally Ramachandran on court intervention in AI camera
ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കണം എന്ന് കേരളം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
Read Also: അനുമതിയില്ലാതെ കമ്പനികൾക്ക് പണം നൽകരുത്; എഐ ക്യാമറ വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ
കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായിട്ടാണ് എഐ ക്യാമറാ വിവാദം കോടതിയുടെ മുന്നിലെത്തിച്ചത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് എഐ ക്യാമറ ഇടപാട് നടത്തിയത്. വലിയ കുംഭകോണമാണി ഇതിൽ നടന്നിട്ടുള്ളത്. എല്ലാം വിശദമായി പഠിച്ച ശേഷമാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല 24നോട് പറഞ്ഞു.
Story Highlights: Mullapally Ramachandran on court intervention in AI camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here