കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്എഫ്ഐ ജയിക്കുന്നത്. കെഎസ്യു – എംഎസ്എഫ് – എബിവിപി സംഘടനകളെ പിന്നിലാക്കിയാണ് എസ്എഫ്ഐ വിജയിച്ചത്. (SFI won in kannur university)
ചെയർപേഴ്സണായി ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി പ്രതിക് ആണ് ജനറൽ സെക്രട്ടറി. വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
അതേസമയം വ്യാജരേഖ കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
Story Highlights: SFI won in kannur university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here