പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു; എസ്എഫ്‌ഐ ജില്ലാ നേതാവിനെതിരെ സിപിഐഎം നടപടി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും എസ്എഫ്‌ഐ ജില്ലാ നേതാവുമായ ജി എന്‍ രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ചതിനാണ് ബാലസംഘം സംസ്ഥാന നേതാവുകൂടിയായ രാമകൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തത്. (cpim action against sfi leader G N ramakrishnan)
ബാലസംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറിയാണ് രാമകൃഷ്ണന്‍. എസ് എഫ് ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയും കുടുംബവും രാമകൃഷ്ണനെതിരെ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.ബാലകൃഷ്ണന്‍ നിലവില്‍ എസ്എഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണന്‍ നടപടി നേരിട്ടിരുന്നു.
Story Highlights: cpim action against sfi leader G N ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here